photo
ഗ്രീൻ ഫീൽഡ് ഹൈവേയുടെ ഇപ്പോഴത്തെ അലൈമെന്റ് കടന്നുപോകുന്ന ഏരൂർ പഞ്ചായത്തിലെ മുഴതാങ്ങ് കുന്നും പ്രദേശം

അഞ്ചൽ: ഗ്രീൻ ഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് കുന്നുകൾ ഇടിക്കുന്നതിൽ നാട്ടുകാർക്ക് ആശങ്ക. ഏരൂർ പഞ്ചായത്തിലെ മുഴതാങ്ങ്, വിളക്കുപാറ മേഖലകളിലാണ് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചത്. ഇവിടെ ആലൈൻമെന്റ് മാറ്റണമെന്ന ആവശ്യം നാഷണൽ ഹൈവേ അതോറിട്ടി പരിഗണിച്ചിട്ടില്ല. ഇതിന് പുറമേ പ്രദേശത്തെ കുന്നുകൾ ഇടിച്ചുതള്ളുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു.

1. കുന്നുകൾ ഇടിച്ച് ഹൈവേ രൂപപ്പെടുത്തിയാൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

2.പ്രദേശ വാസികൾ നിർദ്ദേശിച്ച തരത്തിൽ അലൈമെന്റ് മാറ്റി ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മിക്കണം

3 .ഓയിൽ പാം പ്രദേശവും ഗ്രീൻ ഫീൽഡ് ഹൈവേക്ക് പരിഗണിക്കാവുന്നതാണെന്ന് നാട്ടുകാർ

4. മധുര-കടമ്പാട്ടുകോണം ഗ്രീൻ ഫീൽഡ് ഹൈവേ കടമ്പാട്ടുകോണത്തുനിന്ന് വിവിധ വില്ലേജുകൾ കടന്നുപോകുന്നത് സമതലങ്ങളിലൂടെയാണ്.

5. ഏരൂർ പഞ്ചായത്തിലെ ആയിരനല്ലൂർ വില്ലേജിൽ എത്തുന്നതോടെ കുന്നുകൾ നിറഞ്ഞ പ്രദേശത്തിലൂടെയാകും കടന്ന് പോകുക.

6. ഇടമൺ,തെന്മല, ആര്യങ്കാവ് മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളാണ്.

7. ഭൂ പ്രകൃതി തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് വിശാല പാത വരുന്നത്.