poly-

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമവും കുടുംബ കൂട്ടായ്‌മയും കൊല്ലം റാഹത് ഹോട്ടലിൽ നടന്നു. 1978- 81 കാലഘട്ടത്തിൽ വിദ്യാർത്ഥികളായിരുന്നവരും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം ഒത്തൊരുമയുടെ അപൂർവ്വ വേദിയായി. അമേരിക്ക, ന്യൂയോർക്ക്, ദുബായ്, മുംബയ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഷാജി മത്തായി, അശോക് കുമാർ, ജേക്കബ്, അനിൽ മാത്യു, സാം കുട്ടി എന്നിവരുടെ സാന്നിദ്ധ്യം സംഗമത്തെ വേറി​ട്ടതാക്കി​. പ്രസിഡന്റ് പി.എസ്. ജോൺ, സെക്രട്ടറി മധു അമ്പാട്ട്, അനിൽ മാത്യു, മനോഹരൻ എന്നിവർ നേതൃത്വം നൽകി.

പുതിയ ഭരണസമിതി പ്രസിഡന്റായി എ.ഡി. ബാബുരാജിനെയും സെക്രട്ടറിയായി ആന്റണി മച്ചാഡിനെയും ട്രഷറർമാരായി​ ബി. ലതിക, എം.എസ്. അജയഭാനു (ട്രഷറർ) എന്നി​വരെയും തി​രഞ്ഞെടുത്തു. ആബിദ ബീഗം, വി​. സുനോജ് (സിവിൽ), എം.വി​. ജേക്കബ്- മുംബയ്, ജേക്കബ് വി.തോമസ് (മെക്കാനിക്കൽ), ആർ. അജയൻ, മധുസുദനൻ പിള്ള (ഇലക്ട്രിക്കൽ) എന്നിവരെ തിരഞ്ഞെടുത്തു.