അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേവന വാരത്തിന്റെ ഭാഗമായി അഗസ്ത്യക്കോട് ഗവ.എൽ.പി സ്കൂൾ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സഭാ താലൂക്ക് പ്രസിഡന്റ് ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ.വി.കെ.ജയകുമാർ നിർവഹിച്ചു. സഭാ താലൂക്ക്സെക്രട്ടറി സുരേഷ് കുമാർ ആർച്ചൽ, കേന്ദ്ര കമ്മിറ്റിയംഗം ആർച്ചൽ സോമൻ, മറ്റ് ഭാരവാഹികളായ റിട്ട.ഡി.എഫ്.ഒ വി.എൻ.ഗുരുദാസ്, എൻ.ചന്ദ്രബാബു, പ്രസാദ് കോമളം, അശോകൻ കുരുവിക്കോണം, ശ്രീനിവാസൻ, അഞ്ചൽ ജഗദീശൻ, വി.യശോധ, മൃദുലകുമാരി, രാധാമണി, ബീനാ സോദരൻ, സുദർശന ശശി,മോളി ചന്ദ്രൻ, ജലജാ വിജയൻ, ലീലായശോധരൻ, രജനിമണി, ലതാ രാജേന്ദ്രൻ, ലീലാ ജഗദ്നാഥൻ, ഷീലാസുരേഷ് , സ്കൂൾ എച്ച്.എം.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.