bishpap-

കൊല്ലം: ബിഷപ്പ് ബെൻസിഗർ കോളേജ് ഒഫ് നഴ്‌സിംഗ് വാർഷിക ദിനാഘോഷം രാഗം 2 K 24 ഗായകനും റേഡിയോ ജോക്കിയുമായ സന്തോഷ് ഇരവിപുരം ഉദ്‌ഘാടനം ചെയ്തു. കോളേജ് ചെയർപേഴ്‌സൺ നിഖിത ജോൺ അബ്രോയ് അദ്ധ്യക്ഷത വഹി​ച്ചു. കോളേജ് മാനേജർ ഫാ. ഡോ.ജോസഫ് ജോൺ, പി.ടിഎ അംഗം ഡോണ ബിജു എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.തെരേസ കൊച്ചുവിളയിൽ എസ്.ഐ.സി വാർഷിക കോളേജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എൻ.എ ചെയർപേഴ്‌സൺ എസ്. ആർദ്ര സ്വാഗതവും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സൺ ടി.കെ. ഫെബിന നന്ദിയും പറഞ്ഞു.