പത്തനാപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ സംയുക്തമായി നടത്താനിരുന്ന ശ്രീനാരായണ ഗുരുജയന്തി ഘോഷയാത്രയും പൊതുസമ്മേളനവും മാറ്റിവെച്ചു. ഇതേ തുടർന്ന് പിറവന്തൂർ കിഴക്ക്, പിറവന്തൂർ, പിറവന്തൂർ പടിഞ്ഞാറ്, കമുകുംചേരി, എലിക്കാട്ടൂർ, ചെന്നിലമൺ, കടയ്ക്കാമൺ, കറവൂർ, അച്ചൻകോവിൽ, പടയണിപ്പാറ, മഹാദേവർമൺ, ചെമ്പനരുവി, പെരുംന്തോയിൽ, പിടവൂർ, പിടവൂർ പടിഞ്ഞാറ്, മഞ്ചള്ളൂർ, പത്തനാപുരം കിഴക്ക്, കല്ലുങ്കടവ്, പുളിവിള, മാലൂർ, കുണ്ടയം, മീനം വടക്ക്, ചെളിക്കുഴി, ചെളിക്കുഴി പടിഞ്ഞാറ്, താഴത്ത് വടക്ക്, പട്ടാഴി, പന്തപ്ലാവ്, കുരാ, പാണ്ടിത്തിട്ട, ആവണീശ്വരം , പിറമല,കടശ്ശേരി, മാംങ്കോട്, പൂങ്കുളഞ്ഞി, വെള്ളംതെറ്റി, വാഴപ്പാറ എന്നീ ശാഖകളിൽ ജയന്തിദിന ഘോഷയാത്ര, ജയന്തി ദിന പൊതുസമ്മേളനങ്ങൾ എന്നിവയും മുഴുവൻ ഗുരുക്ഷേത്രങ്ങളിലും മഹാ ഗുരുപൂജ, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, വിശേഷാൽ ദീപാരാധന എന്നിവ നടക്കും.യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, വനിതാസംഘം, യൂത്തുമൂവ്മെന്റ്, കുമാരിസംഘം, മൈക്രോയൂണിറ്റ്, കുടുംബയോഗം ഭാരവാഹികൾ എന്നിവർ ശാഖകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. യൂണിയൻ പരിധിയിൽ വരുന്ന എല്ലാ ശാഖകളിലും ഗുരുദേവ ജയന്തി ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, യൂണിയൻ സെക്രട്ടറി ബി.ബിജു എന്നിവർ അറിയിച്ചു.