കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണം മെഗാ ഭവന - വാഹന വായ്പാമേളകൾക്ക് എല്ലാ ബാങ്ക് ശാഖകളിലും നാളെ തുടക്കമാകും. കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പയും പ്രോസസിംഗ് ഫീസ് ഇല്ലാതെ വാഹന വായ്‌പയും മേളയിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ ചാർജ്, റോഡ് ടാക്‌സ്, ഒരു വർഷത്തെ ഇൻഷ്വറൻസ് ഉൾപ്പെടെ 100 ശതമാനം ഓൺറോഡ് വാഹന വായ്പയും മേളയുടെ ആകർഷണമാണ്. മറ്റ് ബാങ്കുകളിൽ നിന്ന്, ഏറ്റവും കുറഞ്ഞ നിരക്കിൽ അനായാസം ഹോം ലോൺ ഏറ്റെടുക്കാനും പുതിയ ലോണുകൾ ദ്രുതഗതിയിൽ അനുവദിക്കുന്നതിനും മേളയിൽ സൗകര്യമുണ്ട്. മേള സെപ്തംബർ 30 വരെ ഉണ്ടാകുമെന്ന് റീജിയണൽ മാനേജർ എം.മനോജ്കുമാർ അറിയിച്ചു.