kisan
അഖിലേന്ത്യ കിസാൻ സഭ നെടുവത്തൂർ മണ്ഡലം സമ്മേളനം സി.പി.ഐ സംസ്ഥാന എക്സി. അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : അഖിലേന്ത്യ കിസാൻ സഭ നെടുവത്തൂർ മണ്ഡലം സമ്മേളനം എഴുകോൺ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.ഐ സംസ്ഥാന എക്സി.അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആർ.സോമൻ അദ്ധ്യക്ഷനായി. വ്യത്യസ്ഥ കൃഷി മേഖലയിലുള്ള മികച്ച കർഷകരെ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്.ഇന്ദുശേഖരൻ നായർ ആദരിച്ചു. കിസാൻ സഭ സംസ്ഥാന എക്സി.അംഗം അജയഘോഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. നൂതന കൃഷി സമ്പ്രദായങ്ങളെ കുറിച്ച് കുളക്കട കൃഷിഭവൻ കൃഷി ഓഫീസർ ഡി.സതീഷ് കുമാർ ക്ലാസുകളും മണ്ഡലം സെക്രട്ടറി ജി.രാജേന്ദ്രൻ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, കിസാൻ സഭ ജില്ലാ സെക്രട്ടറി ലെനുജമാൽ, കെ.എസ്.ഷിജുകുമാർ, അഡ്വ.ചക്കുവരയ്ക്കൽ ചന്ദ്രൻ,ജി. രാജശേഖരൻ നായർ, അഡ്വ.ജി.ശ്രീമാലി, എൻ.പങ്കജരാജൻ, കെ.കെ.അശോക് കുമാർ,ആർ.ബാബു, എസ്. സന്തോഷ്‌കുമാർ, ബി.ബൈജു എന്നിവർ സംസാരിച്ചു.