gandhi-

കൊല്ലം: യുവസമൂഹത്തിലെ ലഹരി ഉപയോഗം ആശങ്കാജനകമാണെന്നും ലഹരി ആസക്തി തടയാൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്നും കെ.പി.സി.സി ഗാന്ധി ദർശൻ സമിതി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിൻ, ഗാന്ധി സന്ദേശ പദയാത്ര, വിദ്യാർത്ഥികൾക്ക് ഉപന്യാസമത്സരം, ചിത്രരചന മത്സരം എന്നിവ നടത്താൻ യോഗം തിരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹെൻട്രി അദ്ധ്യക്ഷത വഹിച്ചു. ബാബുജി പട്ടത്താനം, മുനമ്പത്ത് ഷിഹാബ്,സുമിത്ര, മധു കവിരാജ്, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.