കൊല്ലം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (89 ദിവസത്തേക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ) കാഷ്വൽ ലേബറർ തസ്ത‌ികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 22ന് രാവിലെ 11ന് നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10.30ന് ക്യാമ്പസ് ഡയറക്‌ടർ മുമ്പാകെ ഹാജരാകണം. യോഗ്യത: പത്താം ക്ലാസ് ജയം. പ്രതിദിന വേതനം 660 രൂപ.

പ്രായപരിധി 45 വയസ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ഓഫീസ് അറ്റൻഡന്റ് - 1, നൈറ്റ് വാച്ച് മാൻ കം സ്വീപ്പർ - 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.