കൊല്ലം: ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പിന്റെ ദീൻ ദയാൽ സ്പർശ് യോജന 2024 -25 (സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കാനുള്ള സ്കോളർഷിപ്പ്) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 വിദ്യാർത്ഥികൾക്ക് 5000 രൂപ വീതമാണ് സ്കോളർഷിപ്പ്. ആറ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ അവസാന പരീക്ഷയിൽ 60 ശതമാനം മാർക്ക് (പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം ഇളവ്) നേടിയതും കൂടാതെ കേരള തപാൽ സർക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ട് ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ക്വിസ്, ഫിലാറ്റലി പ്രോജക്ട് എന്നിങ്ങനെയാണ് മത്സരം. അപേക്ഷ സീനിയർ സൂപ്രണ്ടന്റ് ഒഫ് പോസ്റ്റ് ഓഫീസ്, കൊല്ലം ഡിവിഷൻ, കൊല്ലം, 691001 എന്ന വിലാസത്തിൽ സെപ്തംബർ 4നകം ലഭിക്കണം. ഫോൺ: 9188928356, 0474 2764437.