road-
മാരാരിത്തോട്ടം - ഷാപ്പ് മുക്ക് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം വിജയമ്മ ലാലി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: മാരാരിത്തോട്ടം - ഷാപ്പ് മുക്ക് റോഡ് സഞ്ചാരയോഗ്യമാക്കാത്ത സ്ഥലം എം.എൽ.എയുടെ അനാസ്ഥക്കെതിരെ സി.പി.ഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. മാരാരിത്തോട്ടം ജംഗ്ഷനിൽ ചേർന്ന പ്രതിഷേധയോഗം കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ വിജയമ്മലാലി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, കിസാൻ സഭ വില്ലേജ് സെക്രട്ടറി ഗോപകുമാർ മുടിയിൽ , എ.ഐ.വൈ.എഫ് വില്ലേജ് സെക്രട്ടറി അജാസ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത്കുമാർ അദ്ധ്യക്ഷനായി. എസ്.സുനിൽ കുമാർ സ്വാഗതവും പി.ജി.സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. പ്രതിഷേധ മാർച്ചിന് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ജി.അനിൽകുമാർ, അൻസിയ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിജയൻപിള്ള, റസാഖ്, ഹനീഫ , സരസൻ, സുദർശനൻപിള്ള അനിയൻകുഞ്ഞ്, അഖിൽ, എ. ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അമർജിത്ത് , മഹിളാസംഘം നേതാക്കളായ രോഹിണി,രാജി, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി.