ചാത്തന്നൂർ: ഒരു മാസത്തെ പെൻഷൻ തുകയായ 35000 രൂപ വയനാട് ദുരന്തബാധിതർക്ക് നൽകി റിട്ട. ഹെഡ് സർവേയർ ജി.രാമചന്ദ്രൻ നായർ. 1987 മുതൽ 89 വരെ വയനാട്ടിലെ സർവേ ടീമിന്റെ ഹെഡ് സർവേയറായിരുന്നു അദ്ദേഹം.

സർവീസിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ നായർ 2018-2020 വർഷങ്ങളിൽ ദുരന്തം ഉണ്ടായപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 35,000 രൂപ സംഭാവന നൽകിയിരുന്നു. കെ.എസ്.എസ്.പി.യു മുൻ ചാത്തന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു.