പുനലൂർ: വളക്കോട് എൻ.എസ്.വി.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാഷണൽ സർവീസ് സ്കീം ജില്ലാ തല നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. തെന്മല ഡാമും സന്ദർശിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനും മുൻ നഗരസഭ വൈസ് ചെയർമാനുമായ ഡി.ദിനേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി.ജില്ല കോ-ഓഡിനേറ്റർ പി.എ.സജിമോൻ ,പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് എ.അഭിലാഷ്, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത തുടങ്ങിയവർ സംസാരിച്ചു. വയനാട് ദുരിത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് ലോഷൻ ചലഞ്ച് എറ്റെടുത്ത് നടത്തി. തുടർന്ന് തൂക്കുപാലം സന്ദർശിച്ച് യോഗം നടത്തിയ ശേഷം ഗാന്ധി പ്രതിമയിൽ ക്യാമ്പ് അംഗങ്ങൾ പുഷ്പാർച്ചനയും നടത്തി.