കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനുവേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് എം. മുകേഷ് എം.എൽ.എ ശിലയിട്ടു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപയ്ക്കാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. കമ്മിഷണർ വിവേക് കുമാർ സ്വഗതം പറഞ്ഞു. മങ്ങാട്- താന്നിക്കമുക്ക് റോഡിൽ ദേശീയപാതയ്ക്ക് സമീപത്തായി കൊല്ലം കോർപ്പറേഷൻ കൈമാറിയ 20 സെന്റിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കോർപ്പറേഷൻ കൗൺസിലർ ടി.ജി. ഗിരീഷ്, അഡീഷണൽ എസ്.പി എൻ. ജിജി, കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എ. പ്രദീപ്കുമാർ, കൊല്ലം എ.സി.പി എസ്. ഷരീഫ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, കെ.പി.എ ജില്ലാ സെക്രട്ടറി വിമൽകുമാർ എന്നിവർ സംസാരിച്ചു. കിളികൊല്ലൂർ എസ്.എച്ച്.ഒ എൻ. ഗിരീഷ് നന്ദി പറഞ്ഞു.