ക​രു​നാ​ഗ​പ്പ​ള്ളി: നാ​ട​കകലാകാരന്മാരെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​രു​നാ​ഗ​പ്പ​ള്ളി നാ​ട​ക​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ഡ്രാ​മ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ത്മ​ശ്രീ കു​ര്യൻ മേ​ളാം പ​റ​മ്പിൽ ര​ക്ഷാ​ധി​കാ​രി​യും കെ.ജി.ര​വി ചെ​യർ​മാ​നും. അ​ഡ്വ.അ​നിൽ എ​സ്.ക​ല്ലേ​ലി​ഭാ​ഗം കൺ​വീ​ന​റു​മാ​യി രൂ​പീകരി​ച്ച ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ്രാ​മ ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്. 30 മു​തൽ സെപ്തംബർ 5 വ​രെ കൊ​ല്ലം അ​ശ്വ​തീ​ഭാ​വ​ന​യു​ടെ 'പാ​വ​ങ്ങൾ' നാ​ട​ക​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തിൽ അ​വ​ത​രി​പ്പി​ക്കും. 30​ന് വൈ​കി​ട്ട് 5ന് സി.ആർ.മ​ഹേ​ഷ് എം.എൽ.എ ഡ്രാ​മ ച​ല​ഞ്ച് ഉ​ദ്​ഘാ​ട​നം ചെ​യ്യും. കൊ​ല്ലം കോർ​പ്പ​റേ​ഷൻ ഡെ​പ്യൂ​ട്ടി മേ​യർ കൊ​ല്ലം മ​ധു അ​ദ്ധ്യ​ക്ഷ​നാകും. എം.മു​കേ​ഷ് എം.എൽ.എ, സു​ജി​ത് വി​ജ​യൻ പി​ള്ള എം.എൽ.എ, ഷി​ബു ബേ​ബി ജോൺ, സൂ​സൻ കോ​ടി, തോ​പ്പിൽ ല​ത്തീ​ഫ് എ​ന്നി​വർ സം​സാ​രി​ക്കും. വ്യ​ത്യ​സ്​ത സം​ഘ​ട​ന​ക​ളാ​ണ് ഡ്രാ​മ ച​ല​ഞ്ചി​ന് സ​ഹാ​യം നൽ​കു​ന്ന​തെ​ന്ന് നാ​ട​ക​ശാ​ലാ ഡ​യ​റ​ക്ട‌ർ ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്​ണൻ​ കു​ട്ടി പ​റ​ഞ്ഞു.