manikuttan

മൺറോത്തുരുത്ത്: മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കയർ സഹകരണ സംഘത്തിന് സമീപമുള്ള കലുങ്കിൽ നിന്ന് തോട്ടിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു. പെരുങ്ങാലം നെടുവിളയിൽ രാധയുടെ മകൻ മണിക്കുട്ടനാണ് (41) മരിച്ചത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പ്രീത. മക്കൾ: അനന്തു, കീർത്തന. അനിക്കുട്ടൻ സഹോദരനാണ്.