photo

കൊട്ടാരക്കര: എം.സി റോഡിൽ കലയപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മെെലം ഇഞ്ചക്കാട് പരുവക്കുഴിയിൽ വീട്ടിൽ രാധാകൃഷ്ണനാണ് (56) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കലയപുരം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമായിട്ടാണ് കൂട്ടിയിടിച്ചത്. ​ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശ്രീജ. മക്കൾ: രാഖികൃഷ്ണൻ, ആര്യ കൃഷ്ണൻ.