കരുനാഗപ്പള്ളി: ആർഭാഗങ്ങളില്ലാതെ നാടെങ്ങും ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷിച്ചു. കരുനാഗപ്പള്ളി യൂണിയൻ, ശാഖകൾ, ഗുരുമന്ദിരങ്ങൾ, സാംസ്കാരിക നിലയങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് പതാക ഉയർത്തി. തുടർന്ന് യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, ടി.ഡി.ശരത്ചന്ദ്രൻ, കെ.ബി.ശ്രീകുമാർ, വിനോദ് കുമാർ, അനിൽ ബാലകൃഷ്ണൻ, രാജൻ കാരമൂട്ടിൽ, ബിജു രവീന്ദ്രൻ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രേമചന്ദ്രൻ, വനിതാ സംഘം നേതാക്കളായ മധുകുമാരി, അംബികാദേവി, ഗീതാ ബാബു, സ്മിത, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു. യൂണിയന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ ശ്രീനാരായണ മഠത്തിൽ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പൂജകൾ, ഭാഗവത പാരായണം, മൗനപ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ ഉണ്ടായിരുന്നു.
ശ്രീനാരായണ ട്രോഫി ജലോത്സവ കമ്മിറ്റി
ശ്രീനാരായണ ട്രോഫി ജലോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ 8ന് ശ്രീനാരായണ പവലിയനിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പതാക ഉയർത്തി. സി.ആർ.മഹേഷ് എം.എൽ.എ ഗുരുദേവന്റെ ഫോട്ടോക്ക് മുന്നിൽ ഭദ്രദീപം തെളിച്ചു. അന്നദാനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ വിതരണം ചെയ്തു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ, ജനറൽ ക്യാപ്ടൻ എസ്.പ്രവീൺകുമാർ, കുളച്ചവരമ്പേൽ ഷാജഹാൻ, സുരേഷ് ഇഷ്ടം, മുരളീധരൻ പഞ്ഞിവിളയിൽ, എൻ.അജയകുമാർ, രാജീവൻ പുത്തലത്ത്, ബിനോയ് കരുമ്പാലിൽ, സുരേഷ് കൊട്ടുകാട്, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.