കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര താലൂക്ക് യൂണിയന്റെയും പോഷക സംഘടനകളുടെയും വിവിധ ശാഖായോഗങ്ങളുടെയും ആഭിമുഖ്യത്തിൽ ജയന്തി സമ്മേളനം നടന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവും ചലച്ചിത്ര നിർമ്മാതാവുമായ വിനായക അജിത്കുമാർ എന്നിവർ നേതൃത്വം നൽകി. വനിതാ സംഘം താലൂക്ക് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന നടന്നു. യൂണിയൻ ഭാരവാഹികളായ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ , യോഗം ഡയറക്ടർ ബോർഡ് അംഗം ,അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, ജി.വിശ്വംഭരൻ , കരിങ്ങന്നൂർ മോഹൻ, വരദരാജൻ , ചൊവ്വള്ളൂർ ബൈജു പാണയം സുദേവൻ കാരുവേലിൽ, കുടവട്ടൂർ ശശിധരൻ, ദുർഗാ ഗോപാലകൃഷ്ണൻ, അനൂപ് തളവൂർക്കോണം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പൂവറ്റൂർ ടൗൺ ശാഖയിലെ
പരിപാടികൾ പൂവറ്റൂർ വൃന്ദാവനം ജംഗ്ഷനിലെ കെ.എൻ.സത്യപാലൻ നഗറിൽ യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ ചെയർമാൻ കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി.
കടയ്ക്കോട് ശാഖയിൽ
നടന്ന ചടങ്ങുകൾക്ക് ശാഖാ സെക്രട്ടറി ആർ.സജികുമാർ വൈസ് പ്രസിഡന്റ് ഹരികുമാർ എന്നിവർ നേതൃത്വം നൽകി.
മാരൂർ ശാഖയിൽ
ശാഖാ പ്രസിഡന്റ് എൻ.രവീന്ദ്രൻ, സെക്രട്ടറി എസ്. രമണൻ, യൂണിയൻ കൗൺസിൽ അംഗം കുടവട്ടൂർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
നെടുവത്തൂർ ശാഖയിൽ
ശാഖാ പ്രസിഡന്റ് രാജേന്ദ്രബാബു പതാകഉയർത്തി. ശാഖാ സെക്രട്ടറി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ബൈജു ആദിശങ്കരം, ജോയിന്റ് സെക്രട്ടറി സുഭാഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പള്ളിക്കൽശാഖയിലെ
ചടങ്ങുകൾ ശാഖാ അഡ്മിനിസ്ട്രേറ്റർ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .ക്ളാപ്പന സുരേഷ്
പ്രർത്ഥനാ സംഗമത്തിനു നേതൃത്വം നൽകി. വനിതാ സംഘം പ്രസിഡന്റ് ഓമനാ രവി, ശാഖാംഗങ്ങളായ മുട്ടമ്പലം സന്തോഷ് കുമാർ, അനിൽകുമാർ ,സുരേഷ്, സുരേന്ദ്രൻ, ഇളയരാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സമൂഹ പ്രാർത്ഥന, ജയന്തി സമ്മേളനം, ഗുരുഭാഗവത പാരായണം എന്നിവ നടന്നു.
വെളിയം സെൻട്രൽ ശാഖ
ഓടനാവട്ടം. എസ്.എൻ.ഡി.പി യോഗംവെളിയം സെൻട്രൽ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.ഗാനപ്രിയൻ സ്വാഗതം പറഞ്ഞു. ആഷാ പ്രദീപ് ഗുരുപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.അരുൾ, അജിത്ത് വിനായക, ശശിലേഖ മോഹൻ, വാർഡ് മെമ്പർ ഗീത, അനിത, വി.എസ്. ബൈജു എന്നിവർ പങ്കെടുത്തു.