ns
കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സദ്ഭാവനാ ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദ്ഭാവന ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കാരക്കാട്ട് അനിൽ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ കാരുവള്ളിൽ ശശി, പി.കെ.രവി, രവി മൈനാഗപ്പള്ളി, പി.നൂറുദീൻ കുട്ടി, കെ സുകുമാരൻ നായർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹികളായ സുഹൈൽ അൻസാരി, രതീഷ് കുറ്റിയിൽ, മഹിളാ കോൺഗ്രസ്‌ ഭാരവാഹികളായ ജയശ്രീ, സരസ്വതി അമ്മ,അസൂറ ബീവി, ഐ. എൻ.ടി.യു.സി നേതാവ് ശൂരനാട് സുഭാഷ്, കെ.എസ്.എസ്.പി.എ നേതാവ് അർത്തിയിൽ അൻസാരി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ആർ.ഡി.പ്രകാശ്, പി.നളിനാക്ഷൻ, പ്രസന്നൻ വില്ലാടൻ, ചക്കുവള്ളി നസീർ, പത്മസുന്ദരൻ പിള്ള, ശശി ഏഴാംമൈൽ,രവികുമാർ, സുകേഷ്,എ.വി.ശശിധരക്കുറുപ്പ് എന്നിവർ സംസാരിച്ചു.

കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സദ്ഭാവന ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്കാരിക സാഹിതി ജില്ല ചെയർമാൻ എബി പാപ്പച്ചൻ ദേശീയോഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവി കമറുദ്ദീൻ വല്യത്ത് , കാരുവള്ളിൽ ശശി, കല്ലട രമേശ്,തുണ്ടിൽനൗഷാദ്, കാരക്കാട് അനിൽ, കെ.സുകുമാരൻ പിള്ള , കല്ലട ഗിരീഷ്,ദിനേശ് ബാബു, ബി. ത്രിദീപ് കുമാർ , പി.നൂറുദ്ദീൻ കുട്ടി, രവി മൈനാഗപ്പള്ളി, പി.എം.സെയ്ദ് , കടപുഴ മാധവൻ പിള്ള , എം.വൈ.നിസാർ ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, രാജു ലോറൻസ് , എൻ.ശിവാനന്ദൻ , അബ്ദുൽ സലാം പോരുവഴി , ഹാഷിം സുലൈമാൻ , സൈറസ് പോൾ, റിയാസ് പറമ്പിൽ , അമൃത പ്രിയ തുടങ്ങിയവർ സംസാരിച്ചു.