bjp

കൊല്ലം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി മേഖല യോഗങ്ങൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, കുണ്ടറ നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്ത്‌ ഇൻചാർജുമാരുടെ യോഗം കളക്ടറേറ്റിന് സമീപത്തെ തിരുമല ദേവസ്വം ക്ഷേത്രം ഹാളിലും കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, ചടയമംഗലം നിയോജക മണ്ഡലങ്ങളിലെ യോഗം കൊട്ടാരക്കരയിലും നടന്നു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെൽ കോ ഓർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ, ജില്ലാ സെക്രട്ടറി ഷാലു എന്നിവർ പങ്കെടുത്തു.