കൊല്ലം: ഇരവിപുരം റെയി​ൽവേ മേൽപ്പാലത്തി​ന്റെ (ആർ.ഒ.ബി​) നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാക്കും. റെയിൽവേ അധികൃതർ, കരാറുകാരൻ എന്നിവരുമായി എം. നൗഷാദ് എം.എൽ.എ നടത്തിയ ചർച്ചയിലാണ് തീരുമാനം. തുടർന്നുള്ള അഞ്ച് മാസത്തിനുള്ളിൽ ഇരുവശങ്ങളിലെയും നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

റെയിൽവേ കരാറുകാരന്റെ മെല്ലെപ്പോക്കാണ് നിർമ്മാണം നീളാൻ കാരണം. ആർ.ഒ.ബിക്ക് ആകെ 13 സ്പാനുകളുണ്ട്. അതിൽ മൂന്നെണ്ണമാണ് റെയിൽവേ നിർമ്മിക്കേണ്ടത്. സംസ്ഥാന സർക്കാർ ഏജൻസിയായ ആർ.ബി.ഡി.സി.കെ 10 സ്പാനുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഇതിന് മുകളിൽ ഗർഡറുകളും സ്ഥാപിച്ചു. റെയിൽവെ സ്പാനുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഗർഡറുകളും ഡക്ക് സ്ളാബുകളും സ്ഥാപിക്കൽ നീളുകയാണ്. ഇവ നടന്നെങ്കി​ൽ മാത്രമേ, ആർ.ബി.ഡി.സി.കെയുടെ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയൂ. റെയിൽവേ കരാറുകാരന്റെ കരാർ കാലാവധി ഡിസംബറിൽ അവസാനിച്ചിട്ടും നിർമ്മാണം പൂർത്തിയാകാത്തതി​നാൽ നീട്ടി നൽകുകയായിരുന്നു.

ബാക്കി നിൽക്കുന്നത്

 റെയിൽവേ സ്ഥാപിക്കേണ്ട ഗർഡറുകളും ഡക്ക് സ്ലാബുകളും
 റീട്ടെയിനിംഗ് വാളുകൾ, ഡ്രെയിനേജ്, അപ്രോച്ച് റോഡ്
 നിർമ്മാണം ആരംഭിച്ചത് 2021 ജനുവരിയിൽ
 37.14 കോടിയുടെ പദ്ധതി
 നിർമ്മാണത്തിന് 26.33 കോടി
 ഭൂമിയേറ്റെടുക്കലിന് 10.81 കോടി


മയ്യനാട് ആർ.ഒ.ബി

 സ്ഥലമേറ്റെടുപ്പ് പൂർത്തിയായി
 നിർമ്മാണം പൂർണമായും ആർ.ബി.ഡി.സി.കെയ്ക്ക്
 പരിഷ്കരിച്ച രൂപരേഖ സാങ്കേതിക അനുമതിക്കായി നൽകി

കൂട്ടിക്കട ആർ.ഒ.ബി


 ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഉടൻ

എസ് എൻ കോളേജ് ജംഗ്‌ഷൻ ആർ.ഒ.ബി

 സ്ഥലമേറ്റെടുപ്പ് പ്രാഥമിക വിജ്ഞാപനം ഉടൻ

കുറ്റിച്ചിറ ആർ.ഒ.ബി

 എൻ.എച്ച്.എ.ഐയുടെ എൻ.ഒ.സി വൈകുന്നു

പോളയത്തോട് ആർ.ഒ.ബി

 നഷ്ടപരിഹാര വിതരണം ഉടൻ

ഇരവിപുരം ആർ.ഒ.ബിയുടെ, റെയിൽവേ കരാറുകാരന്റെ പ്രവൃത്തികൾ ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്

എം. നൗഷാദ് എം.എൽ.എ