കരുനാഗപ്പള്ളി: ശിവഗിരി മഠം ശ്രീനാരായണ ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. തറയിൽമുക്ക് ശ്രീനാരായണ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ജയന്തി സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ അദ്ധ്യക്ഷനായി. മാതൃവേദി പ്രസിഡന്റ് ലേഖ ബാബുചന്ദ്രൻ സന്ദേശം നൽകി. മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, നഗരസഭാ കൗൺസിലർ പ്രസന്ന, വി.ചന്ദ്രാക്ഷൻ, ബി.എൻ.കനകൻ, സജീവ് സൗപർണ്ണിക, കെ.സുധാകരൻ, രാജൻ ആലുംകടവ്, മോഹനൻ, ശാന്താചക്രപാണി, ശ്രീവിദ്യ, സുധ, അമ്പിളി രാജേന്ദ്രൻ, ലീല സോമരാജൻ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്ന 20 യൂണിറ്റികളിലും ജയന്തി ആഘോഷിച്ചു.