കൊല്ലം: കൊൽക്കത്ത ആർ.ജി കാർ മെഡി. ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ക്രൂരമായ ബലാത്സംഘത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ വർക്കിംഗ് വിമൻസ് കോ-ഓർഡിനേഷൻ കമ്മിറ്റി അഖിലേന്ത്യ വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ നടന്ന യോഗം എ.ഐ.ബി.ഡി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ് ബാബു, കെ.വി. ബിജു, എസ്. ദീപു കുമാർ, കെ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡി. അഭിലാഷ് സ്വാഗതവും ടി. രാധാമണിയമ്മ നന്ദിയും പറഞ്ഞു.