പള്ളിമൺ: ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പള്ളിമൺ ജ്ഞാന ഗുരുകുലത്തിൽ നടന്ന ചതയ ദിനാഘോഷം നാരായണ ഗുരുകുലം പ്രവർത്തക ശ്രീഷ സന്തോഷ് ഉദ്ഘാടനം ചെയ്തു. സുധർമ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് ചന്ദ്രൻ സ്വാഗതവും ട്രഷറർ അഭിലാഷ് നന്ദിയും പറഞ്ഞു. തുടർന്ന് ജ്ഞാന ഗുരുകുലം ഓഡിറ്റോറിയത്തിൽ വിവിധ കലാസംഘടനകളും കുട്ടികളും കലാരൂപങ്ങൾ അവതരിപ്പിച്ചു.