കരുനാഗപ്പള്ളി: സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുക, സിനിമ നയം സർക്കാർ ഉടൻ പ്രഖ്യാപിക്കുക, ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മഹിളാ സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾ കരുനാഗപ്പള്ളി ടൗണിൽ പ്രകടനം നടത്തി. മഹിളാ സംഘം നേതാക്കളായ ഡോ. ആർ.ലതാദേവി, ജഗദമ്മ, അഡ്വ.എം.എസ്.താര, വിജയമ്മലാലി, ഹണി ബെഞ്ചമിൻ, സുഭദ്രാമ്മ, അനീറ്റ, ബി.വിജയമ്മ, ഗേളി ഷംമുഖൻ, ഷെർളി ശ്രീകുമാർ, പ്രഭ, ഉഷാകുമാരി, ചിന്ത, സരസ്വതിയമ്മ, മേഴ്സി എന്നിവർ നേതൃത്വം നൽകി.