കൊല്ലം: യുവകലാ സാഹിതി ജില്ലാ കമ്മിറ്റി സാംസ്കാരിക പ്രവർത്തകനും യുവകലാ സാഹിതി മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന പി.ആർ.കർമ്മചന്ദ്രന്റെ സ്മരണാർത്ഥം നൽകിവരുന്ന പി.ആർ.കർമ്മചന്ദ്രൻ പുരസ്കാരത്തിന് മാധവൻ പുറച്ചേരി അർഹനായി. മാധവൻ പുറച്ചേരിയുടെ 'അമ്മയുടെ ഓർമ്മപ്പുസ്തകം' എന്ന കൃതിക്കാണ് പുരസ്കാരം. ജീവചരിത്രം, ആത്മകഥ, ഓർമ്മക്കുറിപ്പ് എന്നീ വിഭാഗത്തിലെ പുസ്തകങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബറിൽ ശാസ്താംകോട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.