photo
എസ്.എൻ.ഡി.പി യോഗം തുറയിൽകുന്ന് ശാഖ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക ശാഖാ ചെയർമാൻ സിംലാൽ, കൺവീനർ സന്തോഷ് കുമാർ എന്നിവർ ചേർന്ന് യൂണിയൻ സെക്രട്ടറിഎ.സോമരാജന് കൈമാറുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം തുറയിൽകുന്ന് 192-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ 10.30ന് ശാഖാ അങ്കണത്തിൽ സംഘടിപ്പിച്ച ജയന്തി സമ്മേളനം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. ഓണപ്പുടവയും ചികിത്സാ ധനസഹായ വിതരണവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നിർവഹിച്ചു. വയനാട് ദുരന്തത്തിന് നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ശാഖയുടെ ഫണ്ട് ശാഖാ ചെയർമാൻ സിംലാൽ, കൺവീനർ സന്തോഷ് കുമാർ എന്നിവർ ചേർന്ന് യൂണിയൻ സെക്രട്ടറി എ.സോമരാജന് കൈമാറി. സിംലാൽ അദ്ധ്യക്ഷനായി.നഗരസഭാ കൗൺസിലർ പുഷ്പാംഗദൻ, സ്കൂൾ ഹെഡ്മിസ്ട്രസ് അനിത എന്നിവർ സംസാരിച്ചു. കൺവീനർ സന്തോഷ്കുമാർ സ്വാഗതവും വൈസ് ചെയർപേഴ്സൺ പ്രസന്ന നന്ദിയും പറഞ്ഞു.