കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി മഹാസമ്മേളനം പുത്തൂർ ചുണ്ടാലിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും എൻ.എസ്.എസ് നേതാവുമായ പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ഗുരുകുലത്തിലേക്കുള്ള ജയന്തി സന്ദേശ ജാഥ ക്യാപ്ടൻ ശാന്ദിനി കുമാരന് നൽകി. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജമോഹൻ അദ്ധ്യക്ഷനായി. ഇന്ത്യൻ ദളിത് സർവീസ് സൊസൈറ്റി ചെയർമാൻ വല്ലം ഗണേശൻ , കവി ഉണ്ണി പുത്തൂർ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ,ഓടനാവട്ടം ഹരീന്ദ്രൻ , ബിനു ചുണ്ടാലിൽ, ക്ലാപ്പന സുരേഷ്, ചൂണ്ടാലിൽ ദേവി ക്ഷേത്ര പ്രസിഡന്റ് രാജൻ എസ്.എൻ പുരം , ശിവരാജൻ മാന്താനം,ശോഭന അനക്കോട്ടൂർ, നടരാജൻ ഉഷസ്സ്, സുശീല മുരളീധരൻ, ബാബു ചൂണ്ടാലിൽ എന്നിവർ സംസാരിച്ചു. ജയന്തി സന്ദേശ ജാഥ ഗു ചെമ്പഴന്തിയിൽ വെച്ച് മഠം വർക്കിംഗ് പ്രസിഡന്റ് സ്വാമി അഭയാനന്ദ, വർക്കല മോഹൻദാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗുരുവിന്റെ ഗൃഹത്തിൽ പ്രാർത്ഥനാ സംഗമവും നടത്തി.