കൊല്ലം : എസ്.എൻ.ഡി.പി യോഗം ചിറ്റാഗോഡ് ചീരങ്കാവ് 6444 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം വിവിധ പരിപാടികളോടുകൂടി നടത്തി. ജയന്തി സമ്മേളനം ശാഖാ പ്രസിഡന്റ് എഴുകോൺ രാജ് മോഹൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സാബു അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി സ്നേഹ ലാൽ, തുളസീധരൻ, രാജേന്ദ്രൻ, വിജയകുമാർ, സുനിൽ ലാൽ, എസ്.എച്ച് കനകദാസ് എന്നിവർ സംസാരിച്ചു. പ്രാർത്ഥനാ സംഗമവും നടത്തി.