vvv
ഗുരുസാഗരം സാംസ്കാരിക വേദി കടയ്ക്കലിന്റെ നേതൃത്വത്തിൽ കടയ്ക്കൽ വ്യാപാര ഭവനിൽ നടന്ന ഗുരുദേവജയന്തി ആഘോഷം

കടയ്ക്കൽ : ഗുരുസാഗരം സാംസ്കാരിക വേദി കടയ്ക്കലിന്റെ നേതൃത്വത്തിൽ കടയ്ക്കൽ വ്യാപാര ഭവനിൽ വച്ച് 170-ാം മത് ഗുരുദേവജയന്തി 170 ദീപങ്ങൾ തെളിച്ചുകൊണ്ട് ആഘോഷിച്ചു. ഗുരുസാഗരം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ കൃതികളുടെ പാരായണവും പ്രാർത്ഥനയും നടന്നു. കവയിത്രിയും അദ്ധ്യാപികയുമായ രശ്മിരാജ് ഗുരുദേവ ആദർശളെ കുറിച്ച് പ്രഭാഷണം നടത്തി. സമിതിപ്രസിഡന്റ് വെള്ളാർവട്ടം സെൽവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചതയദിനാഘോഷ പരിപാടിയിൽ സെക്രട്ടറി ആ‌ർ.എസ്.ലാൽ, വൈസ് പ്രസിഡന്റ് വിജയകുമാർ, ജോയിന്റ് സെക്രട്ടറി സി.ആ‌ർ. വിജയൻ , ട്രഷറർ സനൽകുമാർ , വനിതാവേദി ഭാരവാഹികളായ മാധുരി ജയശ്രീ, അരുളി, മോളി, സജിമോൾ , ഗുരുസാഗരം ഭാരവാഹികളായ പട്ടരുവിള വിജയൻ, സുദേവൻ, മുരളി, കെ.കെ. പ്രകാശ്, ശിവദാസൻ,ജി.പ്രകാശ് എന്നിവർ സംസാരിച്ചു.