കൊല്ലം: എസ്.എൻ.ഡി.പി യോഗം 542-ാം നമ്പർ കൊല്ലം ടൗൺ കാവൽ ശാഖയിൽ ഗുരുദേവന്റെ 170-ാം മഹാജയന്തിയോടനുബന്ധിച്ച് പ്രാർത്ഥനയും ഗുരുദേവ പ്രഭാഷണവും സംഘടിപ്പിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഗുരുസന്ദേശം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ധർമ്മ പരിഷത്ത് ചെയർമാനും പി.ഡബ്ല്യു.ഡി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയറുമായ കെ. ജയചന്ദ്രബാബു ഗുരുപ്രഭാഷണം നടത്തി. കൊല്ലം യൂണിയൻ മേഖല കൺവീനർ ആനേപ്പിൽ എ.ഡി. രമേശ് സംസാരിച്ചു. കൊല്ലം യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീല നളിനാക്ഷന്റെ നേതൃത്വത്തിൽ ഗുരുദേവ പ്രാർത്ഥന നടന്നു. ശാഖ സെക്രട്ടറി ടി. സുനിൽകുമാർ സ്വാഗതവും യൂണിയൻ പ്രതിനിധി കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.