bbb
പത്തനാപുരം യൂണിയനിലെ ചെന്നിലമൺ ശാഖയുടെ നേതൃത്വത്തിൽ നടന്ന ജയന്തി ഘോഷത്രക്ക് യൂണിയൻ സെക്രട്ടറി ബി. ബിജു നേതൃത്വം നൽകുന്നു.

പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയൻ അതിർത്തിയിലെ ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ഗുരുദേവ ജയന്തി ആഘോഷം നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യൂണിയൻ തലത്തിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റി വച്ചിരുന്നു. ശാഖ തലങ്ങളിൽ ഗുരുദേവ ജയന്തി ആഘോഷം നടന്നത്. യൂണിയൻ അതിർത്തിയിലെ പിറവന്തൂർ കിഴക്ക്, പിറവന്തൂർ പടിഞ്ഞാറ്, പിറവന്തൂർഎലിക്കാട്ടൂർ‌, കമുകുംചേരി, ചെന്നിലമൺ, കറവൂർ, കടയ്ക്കാമൺ, പടയണിപ്പാറ, മഹാദേവർമൺ, ചെമ്പനരുവി, പിടവൂർ, പെരുന്തോയിൽ, പിടവൂർ, പിടവൂർ പടിഞ്ഞാറ്, മഞ്ചള്ളൂർ, പത്തനാപുരം കിഴക്ക് തുടങ്ങിയ യൂണിയൻ അതിർത്തിയിലെ ശാഖ യോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ,യൂണിയൻ സെക്രട്ടറി ബി.ബിജു, യോഗം ഡയറക്ടർമാരായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ റിജു വി.ആമ്പാടി, വി.ജെ.ഹരിലാൽ, ജി.ആനന്ദൻ, പി.ലെജു, ബി.കരുണാകരൻ,വനിത സംഘം യൂണിയൻ സെക്രട്ടറിഎസ്.ശശിപ്രഭ, വൈസ് പ്രസിഡന്റ് ദീപജയൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് എം.മഞ്ചേഷ്, സെക്രട്ടറി ബിനുസുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

എലിക്കാട്ടൂർ ശാഖ

പത്തനാപുരം യൂണിയനിലെ എലിക്കാട്ടൂർ 1751-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി ആമ്പാടി ജയന്തി ദിന സന്ദേശം നൽകി. ശാഖ പ്രസിഡന്റ് ആർ.പ്രകാശ് അദ്ധ്യക്ഷനായി. വനിതാ സംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, വനിതാസംഘം പ്രസിഡന്റ് കനകമ്മ, സെക്രട്ടറി സുനിത ബൈജു, യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് വിപിൻ, സെക്രട്ടറി അജിത്ത് എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സോണി ശ്രീകുമാർ നന്ദിയും പറഞ്ഞു.

പിറവന്തൂർ കിഴക്ക് ശാഖ

പിറവന്തൂർ കിഴക്ക് 462-ാം നമ്പർ ശാഖയിൽ വൈകിട്ട് നടന്ന ചതയദിന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ.ബൈഷി അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലറും യൂത്ത് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി ചതയദിന സന്ദേശം നൽകി. ശാഖാ വൈസ് പ്രസിഡന്റ് അഡ്വ.ടി.രാജു, മുൻ ശാഖാ സെക്രട്ടറി സി.ആർ.രജികുമാർ, വനിതാ സംഘം ശാഖ പ്രസിഡന്റ് സജിനി മണി, സെക്രട്ടറി വിന്ധ്യാവിജയൻ, ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജപ്പൻ, മനോജ്, സുഭാഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ചെമ്പനരുവി ശാഖ

ചെമ്പനരുവി 2439 -ാം നമ്പ‌ർ ശാഖയിലെ ചതയദിനാഘോഷം പത്തനാപുരം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ജെ.ദിനേശൻ സ്വാഗതം പറഞ്ഞു. വനിതസംഘം പ്രസിഡന്റ് കവിത സോമരാജൻ, സെക്രട്ടറി ഉഷ മണി, ശാഖ വൈസ് പ്രസിഡന്റ് കെ.ജയചന്ദ്രൻ നന്ദി പറഞ്ഞു.