കൊല്ലം: മങ്ങാട് ജീബീസ് ജംഗ്ഷൻ മുതൽ അറുന്നൂറ്റിമംഗലം റെയിൽവേ ഗേറ്റ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. പുനർ നിർമ്മാണത്തിന്റെ പേരിൽ കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ അപകടങ്ങൾ സംഭവിച്ചിട്ടും നടപടി ഉണ്ടാവാത്തത് പ്രതിഷേധാർഹമാണെന്ന് അവർ പറഞ്ഞു. മങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുരിതയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
മണ്ഡലം പ്രസിഡന്റ് കെ.വി. അജിത് അദ്ധ്യക്ഷത വഹിച്ചു. അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രാക്കുളം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. എം.വി. ഹെൻറി, മീരാ രാജീവ്, കരിക്കോട് ഷെറഫ്, ജി. സരസ്വതിഅമ്മ, മോഹൻപിള്ള, ബാലചന്ദ്രൻ പിള്ള, രാജൻ, ശുഹൈൽ, ഷാജി, നജീം, ഗോപൻ കണ്ടച്ചിറ, സൈനുലബ്ദീൻ, ജോൺസൻ, ആൻഡ്രൂസ്, റീത്ത, ഹുസൈൻ, നാസർ കുന്നിക്കോട്, അഭിഷേക് ഗോപൻ, സൈദാലി, നൗഷാദ്, കണ്ടച്ചിറ യേശുദാസ്, സബീത, നജീബ്, ശശിധരൻ, സലാം, ശ്യാമളൻ, ജസ്റ്റിൻ, ലിറ്റി, എഡിസൺ, വാസന്തി രാജൻ, രാജീവ്, ചന്ദനത്തോപ്പ് ഗോപൻ, ശിവരാമപിള്ള, തുടങ്ങിയവർ നേതൃത്വം നൽകി.