ചവറ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മ വാർഷിക ദിനം ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ. ജയപ്രകാശ് അദ്ധ്യക്ഷനായി. ഡി.സി.സി മെമ്പർ ചിത്രാലയം രാമചന്ദ്രൻ മുഖ്യപ്രഭാക്ഷണം നടത്തി. നേതാക്കളായ അജയൻ ഗാന്ധിത്തറ, റോസ് ആനന്ദ്, ജിജി രഞ്ജിത്ത്, സഞ്ജയ് കുമാർ, രാജേന്ദ്രൻ പിള്ള, മോഹൻ നിഖിലം തുടങ്ങിയവർ സംസാരിച്ചു.