ശാസ്താംകോട്ട: എസ്.എൻ.ഡി .പി യോഗം കുന്നത്തൂർ യൂണിയനിൽ ശ്രീ നാരായണ ഗുരുദേവന്റെ 170 -ാം ജയന്തി ആഘോഷവും ഗുരു കീർത്തി പുരസ്കാര വിതരണവും നടന്നു. യൂണിയൻ സെക്രട്ടറി റാം മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ സ്വാഗതം പറഞ്ഞു. മുൻ യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ ഗുരു കീർത്തി പുരസ്കാര വിതരണം നടത്തി. യൂണിയൻ കൗൺസിലർ അഡ്വ.സുധാകരൻ നന്ദിയും പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ അഡ്വ.സുഭാഷ് ചന്ദ്രബാബു, നെടിയവിള സജീവൻ, അഖിൽ സിദ്ധാർത്ഥ്, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ ആർ .സുഗതൻ, സുഭാഷ് ചന്ദ്രൻ, രഞ്ജിത്ത് , വനിതാ സംഘം പ്രസിഡന്റ് ബീന, സെക്രട്ടറി സുനി, യൂത്തുമൂവ്മെന്റ് പ്രസിഡന്റ് രാജേഷ് സെക്രട്ടറി രാജീവ്, എംപ്ലോയീസ് ഫാറം പ്രസിഡന്റ് യു.അനിൽകുമാർ , സെക്രട്ടറി എൽ.ലീന എന്നിവർ സംസാരിച്ചു. യൂണിയനിലെ 38 ശാഖകളിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും സമ്മേളനങ്ങളും നടന്നു. തുടർന്ന് യൂണിയൻ ഹാളിൽ വച്ച് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയുംറാങ്ക് ജേതാക്കളെയും,കലാ,കായിക, സാംസ്കാരിക മേഖലകകളിൽ മികവു തെളിയിച്ചവരെയും ഗുരു കീർത്തി പുരസ്കാരം നൽകി ആദരിച്ചു.