മയ്യനാട്: എൽ.ആർ.സി ഗ്രന്ഥശാലയും ഭാരതീയ തപാൽ വകുപ്പും സംയുക്‌തമായി 23 ന് രാവിലെ 9 മുതൽ 4 വരെ സമ്പൂർണ തപാൽ മേള നടത്തും. ഗ്രന്ഥശാലയിൽ നടക്കുന്ന മേളയിൽ ആധാർ എൻറോൾമെന്റ്, ആധാർ പുതുക്കൽ, ആധാർ കാർഡിലെ വിവിധ തിരുത്തലുകൾ എന്നിവയ്ക്ക് അവസരമുണ്ടാവും. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട വിവിധ അക്കൗണ്ടുകൾ, ഇൻഷ്വറൻസ്, ഗവ.സ്കീമുകൾ എന്നിവയെപ്പറ്റി വിശദമായി അറിയാനും കഴിയും.