chowalloor
ചൊവ്വള്ളൂർ ശാഖയിലെ ശ്രീനാരായണ ജയന്തി ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ശാഖാ പ്രസിഡന്റ് എൻ. ദിവാകരന് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എസ്.എൻ.ഡി.പി യോഗം 2629-ാം നമ്പർ ചൊവ്വള്ളൂർ ശാഖയിൽ ശ്രീനാരായണ ജയന്തി യാത്ര നടത്തി. പോച്ചംകോണം ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ശാഖാ പ്രസിഡന്റ് എൻ. ദിവാകരന് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ വിനായക അജിത്കുമാർ, മാദ്ധ്യമ പ്രവർത്തകൻ ഷമ്മി പ്രഭാകർ, യൂണിയൻ കൗൺസിലർ ആർ.വരദ രാജൻ,ശാഖാ സെക്രട്ടറി എൻ.രാജീവ്, വൈസ് പ്രസിഡന്റ് എസ്. പുഷ്പ കുമാരി, ശാഖാ കമ്മിറ്റി അംഗങ്ങളായ ആർ. മോഹനൻ, വി.ആർ. രാജഗോപാൽ, ആർ. വിശ്വംഭരൻ, ബിനു, കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഘോഷയാത്ര നടമേൽ ജംഗ്ഷനിൽ സമാപിച്ചു. കവിയും പ്രഭാഷകനുമായ എഴുകോൺ സന്തോഷ് ഗുരുദേവ സന്ദേശം നൽകി. ആർ.വരദരാജൻ നന്ദി പറഞ്ഞു. രാവിലെ യൂത്ത്മൂവ്മെന്റ് പ്രവർത്തകർ നടത്തിയ വിളംബര ജാഥയിൽ നിരവധി ശ്രീനാരായണീയർ പങ്കെടുത്തു .യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനൂബ്.ടി. മുരളി, സെക്രട്ടറി എ. എസ്.സജിത്ത്, ഡി.വി. പ്രവീൺ, ആ‌ർ.പ്രശാന്ത്, പ്രവീൺ കാന്ത്, സുനിൽകുമാർ,അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി.