കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയും സമ്മേളനവും നടന്നു. വൈകിട്ട് 4ന് ആറ്റുപുറം ശാഖ ഗുരു മന്ദിരത്തിൽ നിന്ന് ആരംഭിച്ച ഘോഷ യാത്ര ടൗൺ ചുറ്റി 5.30ന് യൂണിയൻ മന്ദിരത്തിൽ സമാപിച്ചു. ഘോഷയാത്രയ്ക്ക് യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ്, വൈസ് പ്രസിഡന്റ് കെ.പ്രേം രാജ്, മുൻ ഡയറക്ടർ പി.കെ.സുമേഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.വിജയൻ, പാങ്ങലുകാട് ശശി ധരൻ, എസ്.സുധാകരൻ, ജി.നളിനാക്ഷൻ, വി.അമ്പിളിദാസൻ, പി.അനിൽകുമാർ, കെ.എം.മാധുരി, എം. കെ.വിജയമ്മ, സുധർമ്മ കുമാരി, എസ്.റീസൻ, അനു ഇയ്യാക്കോട്, രാജൻ കടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. കടയ്ക്കൽ ടൗണിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഘോഷയാത്രയിൽ പങ്കുചേർന്നു.
തുടർന്ന് നടന്ന തിരു ജയന്തി സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം പി. മുഖ്യ പ്രഭാഷണം നടത്തി. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച ശാഖായ്ക്കുള്ള സ്നേഹ സമ്മാനമായ മുൻ സെക്രട്ടറി പച്ചയിൽ ശശിധരൻ സ്മാരക എൻഡോവ്മെന്റ് ആറ്റുപുറം ശാഖായ്ക്ക് ഡോ.അജിത പച്ചയിൽ വിതരണം ചെയ്തു. രണ്ടാം സ്ഥാനവും കൂടുതൽ പീത ധാരികളായ ആളുകളെ പങ്കെടുപ്പിച്ച ഈയ്യക്കോട് ശാഖയ്ക്ക് മന്ത്രി ചിഞ്ചു റാണിയും മൂന്നാം സ്ഥാനം വയല ശാഖായ്ക്ക് എൻ.കെ.പ്രേമചന്ദ്രൻ എം.പിയും നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ് സ്വാഗതവും കടയ്ക്കൽ ടൗൺ ശാഖ സെക്രട്ടറി രാജൻ കടയ്ക്കൽ നന്ദിയും പറഞ്ഞു.