ezhukone
എസ്.എൻ.ഡി.പി യോഗം എഴുകോൺ ശാഖയിൽ സമൂഹ പ്രാർത്ഥനയ്ക്ക് ശാഖാ പ്രസിഡന്റ് വി. മന്മഥൻ ഭദ്രദീപം തെളിക്കുന്നു

എഴുകോൺ : എസ്.എൻ.ഡി.പി യോഗം എഴുകോൺ 565-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി പ്രത്യേക പൂജകൾ നടന്നു. വൈകിട്ട് നടന്ന സമൂഹ പ്രാർത്ഥനയിൽ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് വി. മന്മഥൻ, സെക്രട്ടറി ടി. സജീവ്, വനിതാ സംഘം പ്രസിഡന്റ് പ്രസന്ന തമ്പി, സെക്രട്ടറി രേണുക പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.