ഓയൂർ : എസ്.എൻ.ഡി.പി യോഗം പാണയം, അമ്പലക്കുന്ന്, മൈലോട് ശാഖകളുടെ ശ്രീനാരായണ ജയന്തി ആഘോഷം മൈലോട് ടി.ഇ.എം. എച്ച്.എസ്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി. അരുൾ ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മൈലോട് പ്രസന്നകുമാർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ. ബൈജു സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം വ്യവസായിയും സിനിമാ നിർമ്മാതാവും എസ്.എൻ ട്രസ്റ്റ് മെമ്പറുമായ വിനായക എസ്.അജിത് കുമാർ നിർവഹിച്ചു. മൈലോട് സഹദേവൻ, ബി.എസ്.പ്രസാദ്, സി.എസ്.സുഗതൻ,കെ.ത്യാഗരാജൻ, പ്രശാന്ത് കുമാർ, ടി.എൻ.എൻ.രാധാകൃഷ്ണൻ, പി.കെ.ഗുലാബി എന്നിവർ സംസാരിച്ചു.