പടിഞ്ഞാറെകല്ലട: കരുനാഗപ്പള്ളിയിൽ നിന്ന് കാരാളിമുക്ക്, നെൽപ്പുരക്കുന്ന്, കടപുഴ വഴി കൊല്ലത്തിന് പോകുന്ന കെ.എസ്.ആർ.സി ബസിൽ തിരക്ക് കാരണം യാത്ര ബുദ്ധിമുട്ടിലാകുന്നെന്ന് യാത്രക്കാ‌ർ.

വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂൾ കുട്ടികളുടെയും നാട്ടുകാരുടെയും യാത്രാദുരിതത്തിന് പരിഹാരമായി കഴിഞ്ഞ 29നാണ് ഇതുവഴി ബസ് സർവീസ്ആരംഭിച്ചത്.

ഒറ്റ ബസ്ആശ്രയം

കരുനാഗപ്പള്ളിയിൽ നിന്ന് രാവിലെ 8ന് പുറപ്പെടുന്ന ബസ് 8.30ന് ഭരണിക്കാവിൽ എത്തും. അവിടെനിന്ന് സ്കൂൾ കുട്ടികൾ അടക്കം 130 ഓളം സ്ഥിരം യാത്രക്കാർ 20 രൂപ ടിക്കറ്റെടുത്ത് നെൽപ്പുര കുന്നിലേക്ക് രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്നുണ്ട്. കാരാളിമുക്ക്, നെൽപ്പുരക്കുന്ന്, കടപുഴ റൂട്ടിൽ ഈ സമയം മറ്റു ബസ്സുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ യാത്രക്കാർ ഈ ബസിനെ മാത്രമാണ് ആശ്രയിക്കുന്നത്. എന്നാൽ ബസിൽ തിരക്ക് കൂടി യാത്ര ചെയ്യുവാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ.

1.പുതിയ സർവീസ് തുടങ്ങിയപ്പോൾ തന്നെ ഇതേ റൂട്ടിൽ കൊല്ലത്തു നിന്ന് ഒരു സർവീസ് കൂടി അനുവദിക്കുമെന്ന് കെ.എസ്.ആർ.ടി.സി ഉറപ്പു നൽകിയിരുന്നു

2. പൊതു അവധി ദിവസങ്ങളിൽ ബസ് സർവീസ് ഇല്ല യാത്രക്കാരും ദിവസ വരുമാനവും കുറവായ കാരണത്താൽ അന്നേ ദിവസത്തെട്രിപ്പുകൾ ക്യാൻസൽ ചെയ്യുകയാണ് പതിവ്.

3.അവധി ദിവസങ്ങളിൽ പി.എസ്‌.സി ടെസ്റ്റ്, നാട്ടിലെ ഉത്സവങ്ങൾ, കല്യാണങ്ങൾ, മരണങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്ന ജനങ്ങൾക്ക് യാത്രാദുരിതം തന്നെ.