al
പുത്തൂർ എസ്.എൻ.പുരം ഇടയാടി ജംഗ്ഷന് സമീപം തേക്ക് ഓടിഞ്ഞ് വീണ്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുറിച്ച് മാറ്റുന്നു.

പുത്തൂർ: മഴയിലും കാറ്റിലും പുത്തൂരിൽ കനത്ത നാശനഷ്ടം. പുത്തൂർ എസ്.എൻ പുരം ഇടയാടി ജംഗ്ഷന് സമീപം തേക്ക് ഓടിഞ്ഞ് വീണ് എസ്.എൻ പുരം കിണറുവിള വീട്ടിൽ അച്ചൻകുഞ്ഞിന്റെ ചായക്കടയ്ക്ക് കേടുപാട് സംഭവിച്ചു. ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞ തേക്ക് കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് മുറിച്ച് മാറ്റിയത്. വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ വസ്തുവിൽ നിന്നുള്ള തേക്കാണ് കടപുഴകി വീണത്. നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും അപകടാവസ്ഥയിലുള്ള തേക്ക് അധികൃതർ മുറിച്ച് മാറ്റിയിരുന്നില്ല. പുത്തൂർ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. താഴം -തെക്കുംചേരി ,പാങ്ങോട് പ്രദേശങ്ങളിലും കഴിഞ്ഞ ദിവസത്തെ കാറ്റിൽ വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്. എകദേശം 8 ലധികം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.