ചടയമംഗലം: നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പുനലൂർ സ്വദേശി രാധാകൃഷ്‌ണനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. ചടയമംഗലം, അഞ്ചൽ എക്‌സൈസ് സ്‌‌റ്റേഷനുകളിലും കുളത്തൂപ്പുഴ പൊലീസ് സ്‌റ്റേഷനിലുമായി കഞ്ചാവ് - അടിപിടി കേസുകളിൽ പ്രതിയായ രാധാകൃഷ്‌ണനെ കടയനല്ലൂർ താലൂക്കിലെ പുലിയാൻകുടി വില്ലേജിലെ കുപ്പത്തുമേട് വനത്തിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിയവെ കഞ്ചാവ് കടത്ത് ആസൂത്രണം ചെയ്‌തിരുന്നതായും എക്‌സൈസ് സംശയിക്കുന്നു.

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ മാസ്‌റ്റ‌ർ ചന്തു, ഷൈജു, ജയേഷ്, എക്‌സൈസ് ഡ്രൈവർ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.