കൊല്ലം: പെരുമൺ ക്ഷേത്രക്കടവിൽ നിന്ന് മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്ക് പനയം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജങ്കാറിന്റെ സ്ഥിരം സർവീസ് ഇന്നലെ ആരംഭിച്ചു. കഴിഞ്ഞയാഴ്ച സർവീസ് ഉദ്ഘാടനം നടന്നെങ്കിലും പെരുമൺ ക്ഷേത്രക്കടവിലെ ബോട്ട് ജെട്ടിയുടെ കോൺക്രീറ്റ് ഉണങ്ങാത്തതിനാൽ സ്ഥിരം സർവീസ് തുടങ്ങുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.

ജങ്കാർ സർവീസ് ആരംഭിച്ചതോടെ കൊല്ലം നഗരം അടക്കമുള്ള സ്ഥലങ്ങളിൽ എത്താൻ കുണ്ടറ വഴി 25 കിലോമീറ്റർ വരെ അധികം ചുറ്റിക്കറങ്ങിയിരുന്ന മൺറോത്തുരുത്തുകാർക്ക് വലിയ ആശ്വാസമായി. കുന്നത്തൂർ ഭാഗത്തുള്ളവർക്കും കൊല്ലത്തേക്കും തിരിച്ചും അതിവേഗമെത്താനുള്ള മാർഗമാണ് പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ്. ആദ്യ ദിവസമായതിനാൽ ഇന്നലെ യാത്രക്കാരും വാഹനങ്ങളും കുറവായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.


15 മിനിറ്റ് ഇടവിട്ട് സർവീസ്

 പെരുമണിൽ നിന്ന് ആദ്യ സർവീസ് 6.30ന്

 അവസാന സർവീസ് പേഴുംതുരുത്തിൽ നിന്ന് 8.30ന്

 യാത്രക്കാരുണ്ടെങ്കിൽ 15 മിനിറ്റ് ഇടവേളയിൽ സർവീസ്

 ഒരു ദിവസം പരമാവധി 56 സർവീസിന് സാദ്ധ്യത

സർവീസ്

രാവിലെ 6.30 മുതൽ

രാത്രി 8.30 വരെ