കൊല്ലം : എസ്.എൻ.ഡി.പി യോഗം പൊൻമന 195-ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുജയന്തി സമാപന സമ്മേളനം പൻമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനനത്തിനായി കെ.എം.എം.എൽ കമ്പനി കുടിയൊഴുപ്പിച്ച നൂറോളം പ്രദേശവാസികളാണ് ശാഖയിൽ ഒത്തുകൂടിയത്. കുടിയൊഴുപ്പിയ്ക്കപ്പെട്ടപ്പോൾ കമ്പനി നൽകിയ തൊഴിലും പുനരധിവാസവുമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്ന് സമാപന സമ്മേളനത്തിൽ ആവശ്യമുയർന്നു. യോഗത്തിൽ വിവിധ മേഖലകളിൽ വിജയിച്ചവരെ അനുമോദിച്ചു. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ശാഖാസെക്രട്ടറി പ്രശാന്ത് പൊൻമന സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.