കൊല്ലം: കേരള ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) പ്രഥമ ജില്ലാ കൺവെൻഷൻ 25ന് രാവിലെ 10ന് സി.പി.എം പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടക്കും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ഏരിയാ സെക്രട്ടറി എസ്.ബിജു അദ്ധ്യക്ഷനാകും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ജ്യോതി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് എം.ലക്ഷ്മണൻ, വർക്കിംഗ് പ്രസിഡന്റ് പി.വാസുദേവൻ, ട്രഷറർ കള്ളിക്കാട് സുനിൽ എന്നിവർ സംസാരിക്കും. സംസ്ഥാന കമ്മിറ്റി അംഗം ബാബുരാജ് സ്വാഗതം പറയും.