കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരുനാഗപ്പള്ളി ബ്ലോക്ക് കൺവെൻഷൻ എൻ.ജി.ഒ യൂണിയൻ ഹാളിൽ കൂടി. കൊല്ലത്ത് വെച്ചു നടന്ന 32-ാം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കുന്നതിനും ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനും വേണ്ടിയാണ് കൺവെൻഷൻ വിളിച്ച് ചേർത്തത്. പ്രസിഡന്റ് ആർ.രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. കൺവെൻഷൻ ജില്ലാ സെക്രട്ടറി ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വിജയൻ പിള്ള, എൽ. ശ്രീലത, വി. രാജശേഖരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി സർവീസ് ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ സി. വിജയൻ പിള്ള കരുനാഗപ്പള്ളി ഗേൾസ് ആൻഡ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മാനേജരായി തിരഞ്ഞെടുത്ത ശ്രീലത എന്നിവരെ ജില്ലാസെക്രട്ടറി കെ. രാജേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി എസ്.വേണു സ്വാഗതവും എം.ഷംസുദീൻ കുഞ്ഞ് നന്ദിയും പറഞ്ഞു.