കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത 19 ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ 62 വർഷം കഠിന തടവിനും 487500 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പുനലൂർ അറയ്ക്കൽ വില്ലേജിൽ തെക്കേകൊച്ചുവീട്ടിൽ രാധാകൃഷ്ണൻ പിള്ളയെയാണ് (64) കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (പോക്സോ) കോടതി ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2012 മുതൽ 2017 വരെയാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കൊല്ലം അസി. കമ്മിഷണർ ജോർജ് കോശിയാണ് അന്വേഷിച്ചിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസിധരൻ, പ്രോസിക്യൂഷൻ സഹായിയായി എ.എസ്.ഐ മഞ്ജുഷ ബിനോദ് എന്നിവർ ഹാജരായി.