കരുനാഗപ്പള്ളി: അന്തർദേശീയ ചെസ് താരങ്ങൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ ക്ലാസിക് ചെസ് ടൂർണമെന്റ് 24 മുതൽ 28 വരെ കരുനാഗപ്പള്ളിയിൽ നടക്കും. കരുനാഗപ്പള്ളി നഗരസഭയും ജില്ലാ ചെസ് അസോസിയേഷനും നൈറ്റ് ചെസ് അക്കാഡമിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. 24ന് രാവിലെ നഗരസഭാ കാര്യാലയത്തിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ഇംഗ്ലണ്ട്, ഈജിപ്ത്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലുങ്കാന, ഗോവ, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ താരങ്ങൾ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി. വിജയികൾക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ജില്ലയിൽ ആദ്യമായാണ് അന്താരാഷ്ട്ര ഓപ്പൺ ചെസ് ടൂർണമെന്റ് നടക്കുന്നത്.